Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.

ദില്ലി: എയര്‍ഇന്ത്യാ വിമാനത്തിലെ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേനാ എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനിനെ ഒരു വിമാന കമ്പനിയുടേയും വിമാനത്തില്‍ ഗെയ്ക്ക്‌വാദിനെ കയറ്റേണ്ടതില്ല എന്ന് സംയുക്തമായി വിമാന കമ്പനികള്‍ തീരുമാനമെടുത്തു. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ,സ്‌പൈസ് ജെറ്റ്, ഗോഎയര്‍, ടാറ്റ വിസ്താര എന്നീ വിമാനക്കമ്പനികളാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ദില്ലി വിമാനത്താവളത്തില്‍വെച്ചാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഗെയ്ക്ക്‌വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലുകയായിരുന്നു. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത ശേഷം ഇക്കോണമി ക്ലാസില്‍ യാത്രചെയ്യേണ്ടി വന്നതാണ് എംപിയെ ചൊടിപ്പിച്ചത്. പൂനെയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു ഗെയ്ക്ക്‌വാദ്. താന്‍ ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രയ്ക്കിടയില്‍ ഗെയ്ക്ക്‌വാദ് ജീവനക്കാരോട് തട്ടിക്കയറി. വിമാനം ദില്ലി വിമാനത്താവളത്തില്‍ എത്തിയിട്ടും ഇയാള്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ ജീവനക്കാരനെ തല്ലുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് 40 മിനിട്ടുകളാണ് വിമാനം റണ്‍വേയില്‍ കിടന്നത്.

ഗോവയിലേക്കു പുറപ്പെടേണ്ട ഈ വിമാനം യാത്രാസജ്ജമാക്കേണ്ട ചുമതലയായിരുന്നു ചുമതലയായിരുന്നു കണ്ണൂര്‍ സ്വദേശിയായ ഡ്യൂട്ടി മാനേജര്‍ ആര്‍ സുകുമാറിനുണ്ടായിരുന്നത്. മേലുദ്യോഗസഥനെ അറിയിക്കേണ്ടിവരും എന്ന് അദ്ദേഹം പറഞ്ഞപ്പോഴേ എംപി തല്ലുകയായിരുന്നു. 25 തവണ തല്ലിയെന്ന് എംപി സമ്മതിക്കുകയും ചെയ്തു. ഇതിനിടെ, എയര്‍ ഇന്ത്യയുടെയും മര്‍ദനമേറ്റ സുകുമാറിന്റെയും പരാതികളിന്മേല്‍ പോലീസ് കേസെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറി. നരഹത്യാ ശ്രമത്തിനും കടന്നാക്രമണത്തിനുമാണ് ഡെല്‍ഹി പോലീസ് കേസെടുത്തത്.

എന്നാല്‍ അടിച്ചുവെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ തന്നോട് മാപ്പുപറയണം എന്ന നിലപാടിലാണ് എംപി. സംഭവത്തിന്‍ നിന്ന് മുക്തനാകാന്‍ നേരെപോയി ഒരു സിനിമ കണ്ടുവെന്നും ഗെയ്ക്ക്‌വാദ് പറഞ്ഞു. സംഭവത്തിനുശേഷം ശിവസേനാ പ്രവര്‍ത്തകര്‍ എയര്‍ ഇന്ത്യാ ജീവനക്കാരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *