Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല.

തൃശൂര്‍: ലക്കിടി കോളെജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചത്.കേസിലെ അഞ്ചാം പ്രതി വത്സലകുമാര്‍, ഏഴാം പ്രതി ഗോവിന്ദന്‍കുട്ടി എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതേസമയം ആറാം പ്രതി സുകുമാരന് കോടതി ജാമ്യം അനുവദിച്ചു.

മൂന്നാം പ്രതിയും കോളെജ് നിയമോപദേശകയുമായ സുചിത്രക്ക് ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണദാസ് ഉള്‍പ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചിരുന്നത്. കേസില്‍ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് കേസില്‍ സ്വാധീനം ചെലുത്താന്‍ പറ്റുന്നവരാണ് പ്രതികളെന്നും അതിനാല്‍ ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് മജിസ്ട്രേറ്റ് കോടതി ശരിവെച്ചു. റിമാന്റ് റിപ്പോര്‍ട്ടില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തുവെന്ന പ്രതിഭാഗത്തിന്റെ വാദം പൂര്‍ണമായും തള്ളിക്കൊണ്ടാണ് കോടതി വിധി. പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി.

ജിഷ്ണു പ്രണോയ് മരിക്കുന്നതിന് നാല് ദിവസം മുന്‍പാണ് ഒറ്റപ്പാലം ലക്കിടി ജവഹര്‍ലാല്‍ കോളെജിലെ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ സഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ദിച്ചത്. കോളെജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും, കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതിപ്പെട്ടതാണ് സഹീറിന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമായത്. ജനുവരി 3ന് ജവഹര്‍ലാല്‍ കോളേജില്‍ നിന്നും പ്രത്യേക വാഹനത്തില്‍ പാമ്പാടി നെഹ്‌റു കോളെജില്‍ കൊണ്ടുപോയി ചെയര്‍മാന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. പരാതി പിന്‍വലിക്കുന്നതായി നിര്‍ബന്ധിച്ച് എഴുതിവാങ്ങി. റാഗിങ്ങില്‍ ക്ഷമ ചോദിക്കുന്നു എന്നു കൂടി എഴുതി നല്‍കണമെന്ന ആവശ്യം സഹീര്‍ നിരാകരിച്ചതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. ലീഗല്‍ അഡ്വൈസര്‍ സുചിത്ര സംഭവത്തിന് ദൃക്സാക്ഷിയാണ്. വിവരം അന്വേഷിക്കാനെത്തിയ രക്ഷിതാവിനെ കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ടായിരുന്നു.

കേസില്‍ തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. കൃഷ്ണദാസ് അടക്കമുള്ളവരുടെ അറസ്റ്റ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പൊലീസിന്റെ നാടകമാണെന്നും, പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *