Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറിലധികം അഭയാര്‍ഥികള്‍ മരിച്ചു.

മഡ്രിഡ്∙ ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറോളം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്പാനിഷ് സന്നദ്ധസംഘടനയാണ് ദുരന്തവിവരം പുറത്തുവിട്ടത്. അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും സംഘടന അറിയിച്ചു. 15നും 25നും ഇടയിൽ പ്രായമുള്ള ആഫ്രിക്കൻ വംശജരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.  ലിബിയൻ തീരത്തുനിന്നും 15 മൈൽ അകലെയാണ് അപകടമുണ്ടായത്.  അഭയാര്‍ഥികളുമായി വന്ന രണ്ടു ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങിയാണ് അപകടമുണ്ടായത്. രണ്ട് ബോട്ടുകളിലുമായി ഇരുന്നൂറ്റിയമ്പതോളം അഭയാര്‍ഥികളാണുണ്ടായിരുന്നത്. 

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *