Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

റെസ്‌റ്റോറന്റുകളിലെ ടോയ്‌ലറ്റുകള്‍ ഇനി പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം. പുതിയ ആശയവുമായി സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

ദില്ലി: രാജ്യം വൃത്തിയാക്കി സൂക്ഷിക്കാനുള്ള സ്വച്ഛ് ഭാരത് പദ്ധതിക്കുപിന്നാലെ സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഈ ആശയം മുന്നോട്ടുവെച്ചത്. അഞ്ചുരൂപ ചാര്‍ജ് ഈടാക്കിക്കൊണ്ട് ഇവിടത്തെ എല്ലാ ഹോട്ടലുകളിലെയും റെസ്‌റ്റോറന്റുകളിലെയും ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ തുറന്നുകൊടുക്കും. ഈ പണം ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാനും മറ്റുമായി ഉപയോഗിക്കാം. ജനങ്ങളെ ഈ സൗകര്യം അറിയിക്കാനായി സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. പൊതു ടോയ്‌ലറ്റ് സൗകര്യം കണ്ടെത്താന്‍ പറ്റാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇത് വലിയ ഉപകാരമായിരിക്കും.

ഇതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 14ന് മുനിസിപ്നിപാലിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സൗത്ത് ഡല്‍ഹിയിലെ റെസ്‌റ്റോറന്റുകളും ഹോട്ടലുകളും ടോയ്‌ലറ്റുകള്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി തുറന്നു കൊടുക്കും. ഏപ്രില്‍ 1 മുതലായിരിക്കും ഈ സൗകര്യം ലഭ്യമാകുക.

പൊതുഉപയോഗത്തിനായി ഏകദേശം മൂവായിരത്തി അഞ്ഞൂറോളം ടോയ്‌ലറ്റുകള്‍ തുറന്നുകിട്ടും. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെടുംമുമ്പേ ഹോട്ടല്‍, റസ്‌റ്റോറന്റ് ഉടമകള്‍ ഈ തീരുമാനത്തെ സ്വീകരിക്കണം എന്നാണ് ആഗ്രഹമെന്ന് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ പുനീത് ഗോയല്‍ പറഞ്ഞു. പദ്ധതിയില്‍ ഹോട്ടല്‍, റസ്‌റ്റോറന്റ് ഉടമകളില്‍ നിന്നും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കാന്‍ സാധ്യതയില്ല.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *