Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

മിഷേലിന്റെ ദുരൂഹമരണം, പ്രതി ക്രോണിനെതിരെ പോക്‌സോ ചുമത്തി.

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി ക്രോണിനെതിരെ അന്വേഷണ സംഘം പോക്‌സോ ചുമത്തി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മിഷേലിനെ ഉപദ്രവിച്ചതിനാണ് പോക്‌സോ ചമുത്തിയത്. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞയാഴ്ച ക്രോണിന്റെ ജോലിസ്ഥലമായ ഛത്തീസ്ഗഡില്‍ അന്വേഷണ സംഘം പോയി തെളിവെടുപ്പ് നടത്തിയിരുന്നു. മിഷേലിനെ പിന്‍തുടര്‍ന്ന് ശല്യം ചെയ്തതിന് മറ്റൊരു കേസുംകൂടി ക്രോണിനെതിരെ ചുമത്തിയിട്ടുണ്ട്. ഈ മാസം ആറിനാണ് കൊച്ചികായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മിഷേല്‍ മരിക്കുന്ന സമയത്ത് ക്രോണ്‍ ഛത്തീസ്ഗഡില്‍ തന്നെയായിരുന്നെന്ന് സംഘം ഉറപ്പിച്ചു. താമസസ്ഥലത്തെ ക്രോണിന്റെ കംപ്യൂട്ടറുകളും മറ്റും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ക്രോണിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മിഷേലിന് അയച്ച സന്ദേശങ്ങള്‍ ക്രോണ്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഇത് വീണ്ടെടുക്കുന്നതിനാണ് ഫോണ്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *