Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും. കേരളകോണ്‍ഗ്രസ് നടത്തുന്ന കണ്‍വെന്‍ഷനിലാണ് മാണി പങ്കെടുക്കുന്നത്. വൈകിട്ട് മൂന്നിന് കുന്നുമ്മല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം മറ്റ് ലീഗ് നേതാക്കളും പങ്കെടുക്കും.

ഉപതെരഞ്ഞെടുപ്പിലെ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ യുഡിഎഫിലേക്കുള്ള അവരുടെ തിരിച്ചുവരവിന്റെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഉടനെ പികെ കുഞ്ഞാലിക്കുട്ടി മാണിയോട് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി കൂടി മാണി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇത് യുഡിഎഫിനുള്ള പിന്തുണയല്ലെന്നും വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയും മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടു. യുഡിഎഫ് ശക്തിപ്പെടുന്നതിന് ഇത് ആവശ്യമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും തത്കാലം യുഡിഎഫിലേക്ക് ഇല്ലെന്നുമുള്ള നിലപാടാണ് കെഎം മാണി എടുത്തത്.

എന്നാല്‍ മുസ് ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പാപ്പരത്തമാണ് ഇതിലൂടെ വ്യക്തമാകുന്നെതന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *