Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ഉത്തരവാദിത്തം ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തു.

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപമുണ്ടായ ആക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. മൂന്നു പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത് ഖാലിദ് മസൂദ് എന്ന ബ്രിട്ടീഷ് പൗരനാണെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പോലീസ് ഇയാളെ വെടിവെച്ചുകൊന്നിരുന്നു. 52 വയസ്സുകള്ള മസൂദ്, സെന്‍ട്രല്‍ ഇംഗ്ലണ്ടില്‍ താമസക്കാരനായ കെന്റ് സ്വദേശിയാണെന്നും ഇയാല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. ആയുധങ്ങള്‍ കൈവശം വെച്ചതിനും നിരവധി പേരെ ശാരീരികമായി ഉപദ്രവിച്ചതിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച കാര്‍ ബര്‍മിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍നിന്ന് വാടകയ്‌ക്കെടുത്തതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തീവ്രവാദ സംഘങ്ങളുമായൊന്നും ഇയാള്‍ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെങ്കിലും ഉത്തരവാദിത്തം ആഗോള ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് തങ്ങളുടെ പോരാളികളാണ് ആക്രമണം നടത്തിയത് എന്ന പ്രസ്താവന പുറത്ത് വിട്ടത്. ഭീകരാക്രമണത്തില്‍ പരുക്കേറ്റ എഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം ആക്രമണം നടത്തിയയാള്‍ ബ്രിട്ടീഷ് പൗരനാണെന്നും ഇയാളെ കുറിച്ചുള്ള വിവരം നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നെന്നും പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രതി ഏഷ്യന്‍ വംശജനെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലണ്ടന്‍ നഗരത്തിലും ബര്‍മിങ്ഹാമിലും പൊലിസ് നടത്തിയ റെയ്ഡില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡില്‍ ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച്ച ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ സ്ത്രിയും പൊലിസുകാരനുമടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണില്‍ ഫ്രഞ്ച്, ദക്ഷിണകൊറിയന്‍ പൗരന്മാരും ഉള്‍പ്പെടെ 40 പേര്‍ക്കാണ് പരുക്കേറ്റത്. പൊലിസ് വെടിവെയ്പ്പില്‍ അക്രമി കൊല്ലപ്പെട്ടിരുന്നു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *