Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ബോംബുമായി തങ്കപ്പന്‍ വരുമെന്ന് രാജപ്പന്‍; പൊലീസിനെ അഞ്ചാം ക്ലാസ്സുകാരന്‍ വട്ടംകറക്കി.

ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ പൊലീസിനേയും യാത്രക്കാരേയും വട്ടംകറക്കി അഞ്ചാം ക്ലാസ്സുകാരന്റെ ബോംബ് ഭീഷണി. ഭീഷണി പൊലീസിനെ മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ആലുവ പൊലീസ് കണ്‍ട്രോള് റൂമിലാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. തന്റെ പേര് രാജപ്പാനാണെന്നും തന്റെ സുഹൃത്ത് തങ്കപ്പന്‍ ബോബുമായി റെയില്‍വേ സ്‌റ്റേഷനിലെത്തിയിട്ടുണ്ടെന്നും ഉടന്‍ ആക്രമണംനടത്തുമെന്നുമായിരുന്നു പൊലീസിന് ലഭിച്ച ഫോണ്‍ സന്ദേശം. സന്ദേശത്തിനു പിന്നാലെ കളമശ്ശേരിയില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡ് അടക്കമുള്ള പൊലീസ് സംഘം ആലുവ സ്റ്റേഷനിലെത്തി പരിശോധന ആരംഭിച്ചു. ഡിവൈഎസ്പി, സിഐ അടക്കമുള്ള സംഘവും ഡോഗ്, ബോംബ് സ്‌ക്വാഡ് സംഘവും പരിശോധന ആരംഭിച്ചതോടെ യാത്രക്കാരും പരിഭ്രാന്തിയിലായി. അതിനിടെ ഫോണ്‍സന്ദേശം വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ സിം നമ്പര്‍ ഉടമയെ സൈബര്‍ പൊലീസ് സംഘം തിരിച്ചറിഞ്ഞു. സിം ഉടമസ്ഥാനായ കോതമംഗലം സ്വദേശിയുടെ വീട്ടിലെത്തി പൊലീസ് വിവരങ്ങള്‍ തിരക്കിയെങ്കിലും അത്തരത്തിലൊരു ഫോണ്‍കോള്‍ തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നായി മറുപടി. തുടര്‍ന്ന് കോള്‍ ലിസ്റ്റ് പരിശോധിച്ച് ഈ നമ്പറില്‍ നിന്നുതന്നെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ പോയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ എന്നാല്‍ ഇക്കാര്യം സിം ഉടമ നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാളുടെ മകനെ പൊലീസ് ചോദ്യം ചെയ്തു. ഇതില്‍നിന്നാണ് ഫോണ്‍ വിളിച്ചത് മകനാണെന്നും തമാശയുടെ പേരില്‍ ഒപ്പിച്ച പണിയാണെന്നും വ്യക്തമായത്. കുട്ടിയെന്ന കാരണത്തില്‍ പൊലീസ് കേസ് എടുത്തിട്ടില്ലെങ്കിലും ഇത് ഇനി ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ് നല്‍കി തിരിച്ചയച്ചു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *