Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

ബീഫ് ആരും കഴിക്കാതിരിക്കരുത്”. ബീഫ് നിരോധനത്തിനെതിരെ തുറന്നടിച്ച് തെലങ്കാനയിലെ കളക്ടര്‍

തെലങ്കാന: ബീഫ് നിരോധനത്തിനുപിന്നില്‍ വൃത്തികെട്ട ബ്രാഹ്മണ്യ സംസ്‌കാരമാണെന്നും അതിനാല്‍ ആരും ബീഫ് കഴിക്കാതിരിക്കരുതെന്നും ബീഫ് നിരോധനത്തിനെതിരെ തുറന്നടിച്ച് തെലങ്കാനയിലെ ജയശങ്കര്‍ ഭൂപന്‍പള്ളി ജില്ലാ കളക്ടര്‍ എ മുരളി.

ബീഫ് ജീവിതശൈലിയുടെ ഭാഗമാക്കിയ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ആരോഗ്യത്തെ ബീഫ് നിരോധനം മോശമായി ബാധിക്കുന്നുവെന്ന് കളക്ടര്‍ പറഞ്ഞു. നൂറ്റാണ്ടുകളായി ബീഫ് കഴിച്ചുവരുന്ന അവരുടെ ആരോഗ്യത്തിന്റെ കാരണം തന്നെ ബീഫ് ആണ്. പ്രോട്ടീന്‍ സമൃദ്ധമായ ഇറച്ചി കഴിക്കാതായപ്പോള്‍ രോഗപ്രതിരോധശേഷിയെയും അത് ബാധിച്ചുതുടങ്ങി. രംഗറെഡ്ഡി, മെഹബൂബ്‌നഗര്‍ ജില്ലകളിലെ ദലിതരും ആദിവാസികളും ബീഫ് കിട്ടാതായപ്പോള്‍ തങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി തന്നെ അറിയിച്ചിരുന്നുവെന്നും കളക്ടര്‍ മുരളി പറഞ്ഞു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *