Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

പൊലീസ് സ്റ്റേഷനില്‍ യോഗി ആദിത്യനാഥിന്റെ മിന്നല്‍ സന്ദര്‍ശനം.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പൊലീസ് സ്റ്റേഷനില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഹസ്രത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് സന്ദര്‍ശനം നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്രത്തോളം സന്നദ്ധരാണെന്ന് പരിശോധിക്കാനും നിയമപാലനം കാര്യക്ഷമമാണോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് താന്‍ എത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഉദ്യോഗസ്ഥരെ ഞെട്ടിച്ചു കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തിയ യോഗി സ്‌റ്റേഷന്‍ പരിസരത്തും പരിശോധന നടത്തി. തുടര്‍ന്നും ഇത്തരം സന്ദര്‍ശനങ്ങള്‍ പ്രതീക്ഷിക്കാമെന്നും അടുത്ത തവണ സന്ദര്‍ശനത്തിനെത്തുമ്പോള്‍ സറ്റേഷനില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ പ്രതീക്ഷിക്കുന്നതായും യോഗി പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ജനങ്ങളുടെ ക്ഷേമത്തിന് ആവശ്യമായ എല്ലാ നടപടികളും തന്റെ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ജനങ്ങള്‍ക്ക് ലഭ്യമാവേണ്ട സേവനങ്ങള്‍ ലംഘിക്കപ്പെടുന്നത് താന്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും താന്‍ ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ പ്രതിനിധിയാണെന്നും നിയംലംഘനം നടക്കുന്നുവെന്ന് കണ്ടാല്‍ പൊലീസുകാര്‍ക്കെതിരെ പോലും നടപടി ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിനു പിന്നാലെയാണ് നൂറോളം പൊലീസുകാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഗാസിയാബാദിലും മീററ്റിലും നോയിഡയിലും ലഖ്‌നൗവിലുമായി നിരവധി പൊലീസുകാരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *