Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

പുലിയെ മയക്കുവെടിവെച്ച് പിടികൂടി.

കണ്ണൂര്‍: കണ്ണൂരിനെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടിവെച്ച് പിടികൂടി. വയനാട് വന്യജീവി കേന്ദ്രത്തിലെ ഡോക്ടര്‍മാരാണ് പുലിയെ വെടിവെച്ച് വീഴത്തിയത്. ഏഴുമണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടിച്ചത്. തായത്തെരു മൊയ്തീന്‍ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ ഞായറാഴ്ച മൂന്നു മണിയോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാട്ടുകാര്‍ ഓടിക്കൂടി ബഹളം വച്ചതിനെ തുടര്‍ന്ന് ആനയിടുക്ക് റയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് മറയുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *