Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

‘പിണറായിയെ തടയുന്നത് ദേശീയതലത്തില്‍ അദ്ദേഹത്തെ പ്രശസ്തനാക്കാന്‍ മാത്രമേ സഹായിക്കൂ’; എന്ന് ഒടുവില്‍ ആര്‍എസ്എസ് തിരിച്ചറിഞ്ഞു.

പത്തനംതിട്ട: കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ പിണറായി വിജയനെ തടയുന്നത് അദ്ദേഹത്തിനെ ദേശീയ തലത്തില്‍ പ്രശസ്തനാക്കാന്‍ മാത്രമെ സഹായിക്കു എന്ന് ആര്‍എസ്എസ് ല്‍ ചിലര്‍ വാദിച്ചു. ബി എല്‍ സന്തോഷ് ഉള്‍പ്പെടെയുള്ള ആളുകള്‍ ഇക്കാര്യത്തിലുള്ള അതൃപ്തി കേന്ദ്ര നേതാക്കന്മാരെ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ അരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങളെ പ്രതിപാദിക്കുന്ന പുസ്തകങ്ങളും, എക്‌സിബിഷനുകളും നടത്തി സിപിഎംനെ നേരിടാനുള്ള പദ്ധതായാണ് ആര്‍എസ്എസ് സ്വീകരിച്ചിരിക്കുന്നത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിച്ചതിന്റെ നേര്‍ക്കാഴ്ച്ചകള്‍ എന്ന വാദവുമായി ഫോട്ടോഗ്രാഫുകളും, ലേഖനങ്ങളും അടങ്ങുന്ന “അഹൂതി” എന്ന ബഹുഭാഷ പുസ്തകം പ്രധാന മന്ത്രി ദില്ലിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. സിപിഎം നടത്തുന്ന കൊലപാതക രാഷ്ട്രീയങ്ങളോടുള്ള വിയോജിപ്പിനും, പ്രതിഷേധത്തിനുമാണ് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ഊന്നല്‍ നല്‍കണ്ടതെന്നും, മുഖ്യമന്ത്രി പിണറായി വിജയനെ തടയുന്നതിനോട് യാതൊരു യോജിപ്പുമില്ലെന്നും, അങ്ങനെ സംഭവിച്ചിട്ടുള്ളത് പാര്‍ട്ടിയുടെ സമ്മതത്തോട് കൂടിയുമല്ലെന്നും ദേശീയ കാര്യവാഹക് പി ഗോപാലന്‍ക്കുട്ടി പറഞ്ഞു.

പിണറായി വിജയനെ രാജ്യത്തെവിടെയുമുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് തടയുകയില്ല എന്ന് ആര്‍എസ്എസ് ദേശീയ ജനറല്‍ ജോയിന്റെ് സെക്രട്ടറി ദത്തദ്രേയ ഹോസാബലെ അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് തങ്ങളുടെ സഹോദരന്മാരുടെ തിരോധാനത്തില്‍ ആര്‍എസ്എസ് കേഡര്‍മാര്‍ രോഷം കൊള്ളുന്നത് എന്തിനാണെന്ന് സര്‍ക്കാര്‍ അന്വേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ഉടനീളമുള്ള ശാഖകള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപണമുയര്‍ത്തി.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *