Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

പാറമ്പുഴ: കേരളത്തെ ഞെട്ടിച്ച പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ വിധിച്ചു. കോട്ടയം പ്രിൻസിപ്പിൽ സെഷൻസ് കോടതിയുടെതാണ് ഈ വിധി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതിയുടെ അനുമതിയോട് കൂടി മാത്രമെ ശിക്ഷ നടപ്പിലാക്കാവു എന്നും സെഷന്‍സ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതി ജോലി ചെയ്ത് ഡ്രൈക്ലീനിങ് സ്ഥാപനത്തിന്റെ ഉടമകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. തുരുത്തേൽക്കവല മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (54), മകൻ പ്രവീൺ ലാൽ (29) എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മരിച്ച് എന്ന് ഉറപ്പു വരുത്താന്‍ ഷോക്കടിപ്പിക്കുകയും ചെയ്‌തു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കൊല്ലപ്പെട്ട കുടുംബത്തില്‍ ഇനി അവശേഷിക്കുന്ന ഏക അംഗം വിപിന്‍ലാലും കോടതിയില്‍ എത്തിയിരുന്നു. 2015 മേയ് 16നായിരുന്നു നാടിനെ നടുക്കിയ ഈ കൂട്ടക്കൊലപാതകം നടന്നത്.

വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ പിഴയും മോഷ്ടിച്ച 25,000 രൂപയും മരിച്ചവരുടെ കുടുംബത്തിന് നല്‍കണം. ഇതിനു പുറമേ ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷം കഠിനതടവും കോടതി വിധിച്ചു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *