Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

പഠനം മുടങ്ങിയ പെണ്‍കുട്ടിക്ക് പ്രധാനമന്ത്രിയുടെ സഹായം

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള ബിബി സാറ എന്ന പെണ്‍കുട്ടിക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് എംബിഎ പഠനം സാധ്യമാകാന്‍ പോകുന്നത്. വിദ്യാഭ്യാസ ലോണ്‍ ലഭിക്കാതെ തുടര്‍പഠനം മുടങ്ങി നിന്ന പെണ്‍കുട്ടിക്കാണ് പ്രധാനമന്ത്രിയുടെ ഈ സഹായം ലഭിച്ചത് . മാണ്ഡ്യയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലാണ് ബിബി സാറ വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചത്. ഒന്നര ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ബിബിയുടെ അപേക്ഷ നിരസിച്ചു. തിരിച്ചടവു മുടങ്ങിയ ലോണുകള്‍ തിരിച്ചുപിടിക്കുന്ന സമയമായതിനാലാണ് ലോണ്‍ അനുവദിക്കാന്‍ സാധിക്കാതിരുന്നതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സെന്‍ട്രല്‍ ബാങ്കിനെ ആശ്രയിച്ചാണ് ബിബി പഠനം നടത്തിയിരുന്നത്. എന്നാല്‍ ആവശ്യവുമായ രേഖകള്‍ നല്‍കിയെങ്കിലും ഇത്തവണ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. എന്നാല്‍ പിന്മാറാന്‍ തയ്യാറാകാതിരുന്ന ബിബി സാറ പരീക്ഷണമെന്നോണം പ്രധാനമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. 10 ദിവസം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവള്‍ക്ക് മറുപടി ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ബേഠീ ബച്ചാവോ പദ്ധതിയില്‍പ്പെടുത്തി ലോണ്‍ ലഭ്യമാക്കാനുള്ള നടപടികളും പ്രധാനമന്ത്രിയുടെ ഓഫീസ് പൂര്‍ത്തിയാക്കിയിരുന്നു. മാത്രമല്ല ബിബി സാറയ്ക്ക് ലോണ്‍ നിഷേധിക്കപ്പെടാനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും കര്‍ണാടക ചീഫ് സെക്രട്ടറിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പരാതി നല്‍കി 10 ദിവസത്തിനുള്ളില്‍ പരിഹാരം ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിബി സാറ പറയുന്നു. സര്‍ക്കാരിന്റെ പദ്ധതി കടലാസുകളില്‍ മാത്രമായൊതുങ്ങാനുള്ളതല്ല. പ്രധാനമന്ത്രി മോദി അവ നടപ്പിലാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും ബിബി സാറ കൂട്ടിച്ചേര്‍ത്തു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *