Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

നോവലിസ്റ്റ് ജോയ്‌സിയുടെ മകന്‍ ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടു.

കോട്ടയം: നോവലിസ്റ്റ് ജോയ്‌സിയുടെ മകന്‍ ബാലു ജോയ്‌സി(23) ബൈക്കപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ഔട്ടര്‍ റിങ് റോഡിലെ ഹെന്നൂര്‍ ക്രോസിലായിരുന്നു അപകടം. അപകടത്തിനു ദൃക്‌സാക്ഷികളില്ല.  അജ്ഞാത വാഹനം ഇടിച്ചിട്ട ശേഷം പോകുകയായിരുന്നുവെന്നു ബാനസവാഡി പൊലീസ് അറിയിച്ചു.   തലയ്ക്കു പിന്നില്‍ സാരമായ പരുക്കോടെ റോഡില്‍ കണ്ടെത്തിയ വഴിയാത്രക്കാരാണു പൊലീസിനെ അറിയിച്ചത്. 12.50ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ബംഗലൂരു എംബസി ഗോള്‍ഫ് ലിങ്ക്‌സില്‍ ഫിഡലിറ്റി ഫിനാന്‍സ് കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായിരുന്നു.   ഹെബ്ബാള്‍ കെംപാപുരയിലെ താമസസ്ഥലത്തുനിന്ന് കമ്മനഹള്ളിയിലെ സുഹൃത്തുക്കളുടെ അടുത്തേക്കു പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഓസ്‌ട്രേലിയയിലേക്കു പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അന്ത്യം. കോട്ടയം നട്ടാശേരി ചൊവ്വാറ്റുകുന്നേല്‍ കുടുംബാംഗമാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം ഇന്നു മൂന്നിനു പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍. ഇടുക്കി മുരിക്കാശ്ശേരി ഇടയാല്‍ കുടുംബാംഗം സാലമ്മയാണ് മാതാവ്. മനു ജോയ്‌സി (സീരിയല്‍ സംവിധായകന്‍), മീനു, സാനു എന്നിവര്‍ സഹോദരങ്ങളാണ്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *