Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

നെന്മാറയില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി.

പാലക്കാട്: പാലക്കാട് നെന്മാറ വല്ലങ്ങിയില്‍ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. സംസ്ഥാന പാതയരികില്‍ സഞ്ചിക്കകത്ത് കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. ജര്‍മ്മന്‍ നിര്‍മ്മിത തോക്കുകളില്‍ ഉപയോഗിക്കുന്ന 3.1 മിലി മീറ്ററിന്റെ 48 വെടിയുണ്ടകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 50 എണ്ണം ഉള്‍ക്കൊള്ളുന്ന പെട്ടിയില്‍ രണ്ടെണ്ണത്തിന്റെ കുറവുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നെന്മാറ പൊലീസിന്റെ നേതൃത്വത്തില്‍ വിശദ പരിശോധന നടത്തി. കണ്ടെടുത്ത വെടിയുണ്ടകള്‍ ഗവണ്‍മെന്റ് നിര്‍മ്മിതമോ ലൈസന്‍സ് ഉള്ളതോ അല്ല. തുടര്‍പരിശോധനക്കായി പൊലീസ് ക്യാമ്പിലുള്ള വിദഗ്ധരുടെ സഹായം തേടി. നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *