Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.

തമിഴ്‌നാട്: തമിഴ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ നിന്നും രജനീകാന്ത് പിന്മാറി. ജാഫ്‌നയില്‍ തമിഴര്‍ക്കായുള്ള വീടുകളുടെ താക്കോല്‍ദാനം നടത്താനായിരുന്നു രജനീകാന്ത് ക്ഷണിക്കപ്പെട്ടത്. വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളവന്‍, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം തുടങ്ങിയവയാണ് രജനീകാന്തിന്റെ ലങ്ക സന്ദര്‍ശനത്തിനെതിരെ രംഗത്തുവന്നത്. തമിഴ്‌നാട്ടിലെ ദലിത് സംഘടനയാണ് വിടുതലൈ ചിരുതൈകള്‍ കക്ഷി.

പരിപാടിയില്‍ പങ്കെടുക്കുന്നത് തമിഴരുടെ പക വാങ്ങിക്കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു തിരുമാവളവന്‍ വിയോജിപ്പ് വ്യക്തമാക്കിയത്. തിരുമാവളവനുമായുള്ള നല്ല ബന്ധത്തെ പരിഗണിച്ചുകൂടിയാണ് ശ്രീലങ്കന്‍ സന്ദര്‍ശനം വേണ്ടെന്നുവെച്ചത് എന്നും രജനീകാന്ത് പറഞ്ഞു.

രജനിയുടെ സൂപ്പര്‍ ഹിറ്റ് പടം എന്തിരന്റെ രണ്ടാം ഭാഗം പ്രൊഡ്യൂസ് ചെയ്യുന്ന ലൈക പ്രൊഡക്ഷന്‍സ് ആയിരുന്നു ചടങ്ങിന്റെ സംഘാടകര്‍. എന്നാല്‍, ജനീവയില്‍ നടന്ന ലോക മനുഷ്യാവകാശ കോണ്‍ഫറന്‍സില്‍ ലോകമെമ്പാടും നിന്നും ശ്രീലങ്കയുടെ തമിഴ് വംശഹത്യക്കും പീഡനങ്ങള്‍ക്കുമെതിരെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍, സമ്മര്‍ദ്ദം കുറക്കാനുള്ള വഴിയായാണ് വീടുകള്‍ നിര്‍മ്മിച്ചതെന്ന് തിരുമാവളവന്‍ ആരോപിക്കുന്നു. ശ്രീലങ്കന്‍ ഗവണ്മെന്റുമായി അകലം സൂക്ഷിക്കാന്‍ രജനീകാന്തിന്റെ തീരുമാനം സഹായകമാകും എന്ന് തമിഴ് നേതാവ് തിരുമുരുഗന്‍ ഗാന്ധി പറഞ്ഞു. ശ്രീലങ്കയിലെ തമിഴര്‍ തമിഴര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അവസാനമായിട്ടില്ലെന്നും രജനീകാന്തിന്റെ സന്ദര്‍ശനം അവിടത്തെ തമിഴരുടെ ജീവിതം സമാധാനത്തിലേക്ക് തിരിച്ചുവന്നുവെന്ന് തോന്നിപ്പിക്കുമെന്നുമായിരുന്നു തിരുമാവളവന്റെ ആരോപണം.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *