Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

തമിഴ്‌നാട്ടില്‍ മതേതര ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുക്തിവാദിയായ യുവാവിനെ വെട്ടിക്കൊന്നു.

തമിഴ്‌നാട്: തമിഴ്‌നാട്ടില്‍ മതേതര ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുക്തിവാദിയായ യുവാവിനെ വെട്ടിക്കൊന്നു. മുപ്പത്തിയൊന്നുകാരനായ ഫറൂക്ക് ആണ് കൊല്ലപെട്ടത്‌ . കോയമ്പത്തൂര്‍ ഉക്കാക്കടത്ത് ആണ് സംഭവം. നഗരത്തിനു നടുവില്‍ ഒരു പാടത്തിലാണ് ഫറൂഖിന്റെ വെട്ടേറ്റ നിലയിലുള്ള മൃതശരീരം കാണപ്പെട്ടത്. ബിലാല്‍ എസ്‌റ്റേറ്റില്‍ ഇരുമ്പു പാഴ്‌വസ്തുക്കള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്നു ഫറൂഖ്. ദ്രാവിഡ വിടുതല്‍ കഴകത്തിന്റെ പ്രവര്‍ത്തകനാണ്. വ്യാഴാഴ്ച രാത്രി ഒരു ഫോണ്‍കോള്‍ വന്നതോടെ പുറത്തുപോയ ഫറൂക്കിനെ ഉക്കടം ബൈപാസ് റോഡില്‍ വെച്ച് ഓട്ടോയിലും ബൈക്കുകളിലുമായെത്തിയ സംഘം പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. മതേതരമായ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയായിരുന്നു ഫറൂക്ക്.

മതത്തിനെതിരെയുള്ള പോസ്റ്റുകളിട്ടു എന്നതാകാം ഫറൂക്കിനെ കൊല്ലാനുള്ള കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണോ, ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണോ കൊലപാതകം എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഹിന്ദു മുന്നണി നേതാവ് ശശികുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഗുണ്ടാ നിയമത്തിന്‍കീഴില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ടാണോ കൊലപാതകം എന്നും സംശയിക്കുന്നു. ഏതെങ്കിലും വര്‍ഗീയ ശക്തികളാണോ ഇതിനുപിന്നില്‍ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *