Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സിപിഐഎം നേതാവിന്റെ മകന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി ലഭിച്ച പരാതി യില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ പ്രമുഖ സിപിഐഎം നേതാവിന്റെ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറോളം പേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് നിലവില്‍ പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന സിപിഐഎം നേതാവിന്റെ മകന്‍ ഫൈസല്‍ അറസ്റ്റിലായി.

ഹ്രസ്വസിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന പൊലീസ് സ്ഥിരീകരിച്ചു.

പരാതി സ്വീകരിക്കുന്നതിലും നടപടി നടപടി സ്വീകരിക്കുന്നതിലും പൊലീസിന്റെ ഭാഗത്തു നിന്നും വലിയ അനാസ്ഥ സംഭവിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കുട്ടിയെ പീഡിപ്പിച്ചതായി കാണിച്ച് പരാതിയുമായി മാര്‍ച്ച് 18നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ കൊല്ലം ഈസ്റ്റ് പൊലീസിനെ സമീപിച്ചത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ സ്‌റ്റേഷനിലെ വനിതാ സിഐ തയ്യാറായില്ല. പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്ന നിര്‍ദ്ദേശം നല്‍കി ഇവരെ സിഐ തിരിച്ചയച്ചു. എന്നാല്‍ പിന്നീട് നടപടി ഒന്നും ഇല്ലാത്ത പശ്ചാത്തലത്തിലാണ് പരാതിയുമായി ഇന്നലെ ഇവര്‍ വീണ്ടും പൊലീസ് സ്‌റ്റേഷനെ സമീപിച്ചത്. പരാതിയുമായി എത്തിയിട്ടും പൊലീസ് കേസെടുക്കാതിരുന്നത്, രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന ആരോപണവും ശക്തമാവുകയാണ്. ഈ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തിക്കഴിഞ്ഞു. കേരളത്തില്‍ സമീപകാലത്തുണ്ടായ വിവിധ കേസുകളില്‍, പൊലീസ് സമാനമായ സമീപനം സ്വീകരിച്ചിരുന്നതായി വ്യാപക ആരോപണമുയര്‍ന്നിരുന്നു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *