Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.

കൊല്ലം: കൊല്ലം പോരുവഴി പെരുവുരത്തി മലനട ദുര്യോധന ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്. സംഭവത്തില്‍ 22 ക്ഷേത്രം കമ്മറ്റി ഭാരവാഹികളെ ശൂരനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തോടനുബന്ധിച്ചാണ് വെടിക്കെട്ട് നടന്നത്. ചൈനീസ് പടക്കങ്ങള്‍ ഉപയോഗിച്ച് വെടിക്കെട്ട് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

ഈമാസം 17 നാണ് ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറിയത്. നാളെയാണ് മലക്കുട മഹോത്സവം നടക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അപകടം നടന്നത്. . ഒരാഴ്ച മുന്‍പ് മത്സരക്കമ്പം നടത്താന്‍ അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ കളക്ടറെ സമീപിച്ചിരുന്നു. എന്നാല്‍കളക്ടര്‍ അനുമതി നിഷേധിച്ചു. വെടിക്കെട്ട് നടത്തരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ക്ഷേത്രം ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം കൊല്ലത്തെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ മത്സരക്കമ്പത്തിനും വെടിക്കെട്ടിനും കര്‍ശന വിലക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്നത്. അന്ന് 120 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ ഗുരുതരമായി പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. നേരത്തെ 1990 ല്‍ കേരളത്തെ തന്നെ നടുക്കിയ വെടിക്കെട്ട് അപകടങ്ങളില്‍ ഒന്ന് നടന്ന സ്ഥലമാണ് പോരുവഴി മലനട ക്ഷേത്രം. അന്ന് 26 പേരാണ് വെടിക്കട്ടപകടത്തില്‍ കൊല്ലപ്പെട്ടത്. മത്സരവെടിക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീപിടിച്ചായിരുന്നു അപകടം നടന്നത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *