Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം, നിരവധി കടകള്‍ കത്തിനശിച്ചു, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

കൊല്ലം: ചിന്നക്കട പായിക്കട റോഡിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം ഉണ്ടായത്. തീ പിടിക്കുന്നത് കണ്ട സമീപത്തുള്ള ചുമട്ടുതൊഴിലാളികളാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. തീപിടുത്തത്തില്‍ പത്തോളം കടകള്‍ കത്തി. അഞ്ച് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പതിനെട്ടോളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *