Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

കുണ്ട‌റ പീഡനക്കേസ്; പ്രതി വിക്ടർ മറ്റൊരു പെൺകുട്ടിയേയും പീഡിപ്പിച്ചു, ഇയാൾക്കെതിരെ കൊലപാതക ആരോപണവും.

കൊല്ലം : കുണ്ടറയില്‍ പേരക്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിക്ടർ ഡാനിയേല്‍ (വിജയൻ 66) മറ്റൊരു ബന്ധുവായ പെൺകുട്ടിയേയും പീഡിപ്പിച്ചിരുന്നതായി പോലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതിനിടെ മറ്റൊരു പരാതി കൂടി ഇയാള്‍ക്കെതിരെ പോലീസിനു ലഭിച്ചു. 2010 ല്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ 14 കാരന്റെ അമ്മയാണ് ഇയാള്‍ക്കെതിരെ റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കിയത്. വിക്ടറും മകനും ചേര്‍ന്നു പതിനാലുകാരനെ കൊലപ്പെടുത്തിയതാണെന്നാണു പരാതി. മുമ്പ് വിക്ടറിന്റെ അയല്‍വാസിയായിരുന്നു പരാതിക്കാരി.

വീട്ടിൽ ആരുമില്ലാത്ത സമയത്താണ് വിക്ടറിന്റെ അയൽവാസിയായ പതിനാലുകാരൻ തൂങ്ങിമരിച്ചത്. കുട്ടിയുടെ അമ്മയും സഹോദരിയും അച്ഛനുമായി ആശുപത്രിയിലായിരുന്നു. ആ മരണം കൊലപാതകമാണെന്ന് അന്നു തന്നെ കുടുംബം കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *