Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

കുണ്ടറയിലെ പതിനാലുകാരന്റെ മരണം. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് എസ്പി തള്ളി.

കുണ്ടറ: പതിനാലുകാരന്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് റൂറല്‍ എസ്പി തള്ളി. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വിലയിരുത്തിയാണ് എസ്പി തള്ളിയത്. പൂര്‍ണമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പുനരന്വേഷണം നടത്തേണ്ട സാഹചര്യമോ വിശദാംശങ്ങളോ ഇല്ല. ഇതുചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് തള്ളിയിരിക്കുന്നത്.

2010 ലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി വിക്ടറിനെയാണ് ഈ സംഭവത്തിലും സംശയിക്കുന്നത്…ആരോപണവിധേയനായ വിക്ടറിനേയും മകനേയും സംശയിക്കാനുള്ള കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. വിക്ടറിന്റെ അല്‍ക്കാരനാണ് മരിച്ച പതിനാലുകാരന്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കുട്ടിയുടെ മരണം ആത്മഹത്യയെന്ന് നേരത്തെ എഴുതിത്തള്ളിയ ഡിവൈഎസ്പി തന്നെയാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കുട്ടി തൂങ്ങിമരിച്ചത്. മരണം കൊലപാതകമാണെന്ന് അന്നുതന്നെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും ആ നിലയില്‍ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായിരുന്നില്ല.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *