Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

കാസര്‍ഗോഡ് മദ്രസ അധ്യാപകന്റെ കൊലപാതകം. മൂന്ന് പേര്‍ അറസ്റ്റില്‍.

കാസര്‍ഗോഡ്: കാസര്‍ഗോഡ് മദ്രസ അധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് കറന്തക്കാട് സ്വദേശികളായ അഖില്‍, നിധിന്‍ , അജേഷ് എന്ന അപ്പു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ബൈക്കിലെത്തിയാണ് മൂന്നുപേരും ചേര്‍ന്ന് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. തെളിവെടുപ്പും കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെടുക്കലും കഴിഞ്ഞ ശേഷമാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. സൈബര്‍ സെല്ലിന്റേയും ഫോറന്‍സിസ് സംഘത്തിന്റേയും സഹായത്തോടെയാണ് പ്രതികളെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ സഹായിച്ചത്.

മാര്‍ച്ച് 20നാണ് കാസര്‍ഗോഡ് മദ്രസ അധ്യാപകനായ റിയാസിനെ താമസസ്ഥലത്ത് കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പള്ളിയോട് അനുബന്ധിച്ചുള്ള രണ്ട് മുറിയില്‍ ഒരു മുറിയിലാണ് റിയാസ് കിടന്നിരുന്നത്. തൊട്ടടുത്ത മുറിയില്‍ പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാരാണ് താമസിക്കുന്നത്. അര്‍ധ രാത്രിയോടെ ശബ്ദം കേട്ട് ഖത്തീബ് മുറി തുറന്നപ്പോള്‍ രൂക്ഷമായ കല്ലേറുണ്ടായതോടെ ഖത്തീബ് പെട്ടെന്ന് മുറിയടച്ച് മൈക്കിലൂടെ റിയാസിന് അപകടം സംഭവിച്ചതായി അനൗണ്‍സ് ചെയ്യുകയും നാട്ടുകാര്‍ എത്തിയപ്പോള്‍ റിയാസിനെ കഴുത്തറുത്ത് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഘര്‍ഷമുണ്ടാക്കി ജില്ലയില്‍ കലാപം പടര്‍ത്താനുള്ള ആസൂത്രിത നീക്കമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ശാസ്ത്രീയ തെളിവുകളും സ്വീകരിച്ചു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *