Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലാപ്‌ടോപ്പ്, ടാബ്‌ലറ്റ് എന്നീ ഇലക്ട്രോണിക്ക് ഉപകരണങ്ങളുമായി വിമാനയാത്ര ചെയ്യുന്നത് അമേരിക്ക വിലക്കി.

വാഷിംഗ്ടണ്: ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലാപ്‌ടോപ്പ്, ടാബലറ്റ് അടങ്ങിയ ഇലക്ട്രോണിക്ക് ഉപകരണങ്ങളുമായി വിമാനത്തില്‍ പ്രവേശിക്കാനുള്ള അനുമതി അമേരിക്ക നിഷേധിച്ചു. നിരോധനത്തെ കുറിച്ച് യുഎസ് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും വാഷിങ്ങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏഴ് മുസ്ലിം രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പഴി കേള്‍ക്കേണ്ടി വന്നതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ വിവാദ നടപടി.

എന്നാല്‍ അമേരിക്കന്‍ നിര്‍ദേശത്തെ തുടര്‍ന്ന് യുഎസിലേക്ക് പോകുന്നവരും, തിരിച്ച് വരുന്നവരുമായ യാത്രക്കാര്‍ക്ക് കൊണ്ട് നടക്കാവുന്ന ഇലക്ട്രോണ്‍ിക്ക് ഉപകരണങ്ങള്‍ വിമാനത്തില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്ന് ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. മൊബൈല്‍ ഫോണ്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഉടന്‍ അറിയിക്കുമെന്ന് ഹോംലാന്റെ് സുരക്ഷ വിഭാഗം ഡേവിഡ് ലാപ്പന്‍ അറിയിച്ചിരുന്നു. അതേ സമയം യുഎസ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

അയല്‍ രാജ്യങ്ങളോടും, മുസ്ലിം വിശ്വാസ സമൂഹത്തോടും ട്രംപ് പുലര്‍ത്തി പോരുന്ന വൈരാഗ്യ മനോഭാവത്തിന് ലോകത്ത് നിന്ന് ഉടനീളം പ്രതിഷേധം ഉയരുമ്പോളാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം. ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനു പിന്നാലെ ഇറാഖ്, സിറിയ, ലിബിയ, ഇറാന്‍, യെമന്‍, സോമാലിയ,സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും പിന്നീട് കോടതി ഇടപെട്ട് വിലക്ക് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *