Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

എഐഎഡിഎംകെ ശശികല, പനീര്‍ശെല്‍വം പക്ഷങ്ങള്‍ക്ക് പുതിയ പേരും ചിഹ്നവും അനുവദിച്ചു. ശശികലയ്ക്ക് ‘തൊപ്പി’, ഒപിഎസിന് ‘ഇലക്ട്രിക് പോസ്റ്റ്’.

ചെന്നൈ : തമിഴ്‌നാട്ടിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ശശികല, പനീര്‍ശെല്‍വം പക്ഷങ്ങള്‍ക്ക് പുതിയ പേരും ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് എഐഎഡിഎംകെ അമ്മ എന്നാണ് പുതിയ പേര്. പനീര്‍ശെല്‍വം വിഭാഗത്തിന് എഐഎഡിഎംകെ പുരട്ചിതലൈവി അമ്മ എന്ന പേരും നല്‍കി.

ശശികല വിഭാഗം ഓട്ടോറിക്ഷ, ബാറ്റ്, തൊപ്പി എന്നീ ചിഹ്നങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. ഇതില്‍ ഓട്ടോറിക്ഷ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. എന്നാല്‍ തൊപ്പി ചിഹ്നമായി മതിയെന്ന് ശശികല വിഭാഗം ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തൊപ്പി ചിഹ്നം അനുവദിച്ചത്.

ഇലക്ട്രിക് പോസ്റ്റാണ് പനീര്‍ശെല്‍വം പക്ഷത്തിന്റെ പുതിയ ചിഹ്നം. എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില അവകാശപ്പെട്ട് ഇരുപക്ഷവും രംഗത്തെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം ഇന്നലെ മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുകൂട്ടര്‍ക്കും പുതിയ പേരും മൂന്നു സ്വതന്ത്ര ചിഹ്നങ്ങളും നിര്‍ദേശിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ദേശിച്ച പേരും ചിഹ്നങ്ങളുമാണ് ഇരുപക്ഷത്തിനും നല്‍കിയിട്ടുള്ളത്.

ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ആര്‍ കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനും, ഒപിഎസ് പക്ഷത്തിനായി എഐഎഡിഎംകെ മുന്‍ പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനുമാണ് മല്‍സരിക്കുന്നത്. ഏപ്രില്‍ 12 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Chennai: Tamil Nadu Chief Minister O Panneerselvam and AIADMK General Secretary V K Sasikala at the party MLA’s meeting in which she was elected as AIADMK Legislative party leader, set to become Tamil Nadu CM, at Party’s Headquarters in Chennai on Sunday. PTI Photo(PTI2_5_2017_000160b)

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *