Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു

തിരുവനന്തപുരം: കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി മുതിര്‍ന്ന നേതാവ് എംഎം ഹസന്‍ ഇന്ന്  ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിക്കായിരുന്നു കെപിസിസി ആസ്ഥനമായ ഇന്ദിരാഭവനിലെത്തി ഹസന്‍ അധ്യക്ഷപദവി ഏറ്റെടുത്തത് .  കഴിഞ്ഞ ദിവസമാണ് ഹസനെ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചത്. ഈ മാസം ഒന്‍പതിനു വിഎം സുധീരന്‍ അധ്യക്ഷ പദവി ഒഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് കെപിസിസിക്ക് താത്കാലിക അധ്യക്ഷനെ നിയമിച്ചത്. സ്ഥിരം അധ്യക്ഷനെ നിയമിക്കുന്നത് വരെയാണ് ഹസന് ചുമതല നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവും എകെ ആന്റണിയുടെ അടുത്ത സുഹൃത്തുമാണ് ഹസന്‍. എകെ ആന്റണിയുടെ നിര്‍ദ്ദേശവും ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നില്‍ ഉണ്ടെന്നാണ് സൂചന. നിലവില്‍ പ്രതിപക്ഷ നേതൃസ്ഥാനവും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും കണ്‍വീനര്‍ സ്ഥാനവും ഐ പക്ഷത്തിനാണ്. അതിനാല്‍ത്തന്നെ ഗ്രൂപ്പ് സമവാക്യം നോക്കിത്തന്നെയാണ് ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നതെന്ന് വിലയിരുത്തേണ്ടിവരും.നേരത്തെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ സാധ്യതാ പട്ടിക കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക് രാഹുല്‍ ഗാന്ധിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ടവരെയൊന്നും താത്കാലിക അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിച്ചില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ കെവി തോമസ്, കെസി വേണുഗോപാല്‍, കെപിസിസി ഉപാധ്യക്ഷന്‍ വിഡി സതീശന്‍ എന്നിവരുടേ പേരുകളാണ് കൈമാറിയതെന്നാണ് സൂചന. ഈ മാസം ഒന്‍പതിനാണ് വിഎം സുധീരന്‍ കെപിസിസി അധ്യക്ഷ പദവി രാജിവെച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. വിഎം സുധീരന്റെ രാജിക്ക് പുറമെ ഹസനെ താത്കാലിക പ്രസിഡന്റ് ആക്കണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അന്ന് ഹസന്‍ പ്രതികരിച്ചിരുന്നു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *