Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. പത്ത് മാസത്തെ ശമ്പളകുടിശിക ലഭിച്ചില്ല എന്ന കാരണത്താല്‍; സെക്രട്ടറിയേറ്റിന് മുന്നില്‍ മൃതദേഹവുമായി സഹപ്രവര്‍ത്തകരുടെ പ്രതിഷേധം.

തിരുവന്തപുരം: നിരവധി തവണ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയിട്ടും ശമ്പള കുടിശിക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി സഹപ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് ഉപരോധം. കാസര്‍ഗോഡ് സ്വദേശിയായ ജഗദീഷിന്റെ മരണത്തില്‍ കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം എന്നും ലഭിക്കാനുള്ള ശമ്പള കുടിശിക നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സഹപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയത്. നിരവധി തവണ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയിട്ടും ശമ്പള കുടിശിക ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജഗദീഷ് ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലാണ് ജഗദീഷ് കുമാര്‍ ജോലി ചെയ്തിരുന്നത്. താത്കാലിക തസ്തിക ആയതിനാല്‍ ജഗദീഷടക്കം 954 പേരെ ആറ് മാസം മുന്‍പ് ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ 13 മാസത്തെ ശമ്പളം സര്‍ക്കാര്‍ തന്നിട്ടില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നു.

 

കോടതി ഉത്തരവുണ്ടായിട്ടും ശമ്പളം ലഭിക്കുന്നതിനായി ജഗദീഷ് ഉള്‍പ്പെടെയുള്ളവര്‍ അരോഗ്യമന്ത്രിയെയും മറ്റ് ഉദ്യോഗസ്ഥരെയും സമീപിച്ചങ്കിലും ഫലമുണ്ടായില്ല. ഇതിനെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തെത്തുടര്‍ന്നാണ് ജഗദീഷ് ആത്മഹത്യ ചെയ്തത്. ശമ്പളം ചോദിച്ച് ചെന്നപ്പോള്‍ മോശമായ പെരുമാറ്റമാണ് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ജഗദീഷിന്റെ കുടുബത്തിന് ശമ്പളകുടിശികയും അര്‍ഹിച്ച നഷ്ടപരിഹാരവും നല്‍കണമെന്നും, പിരിച്ചവിട്ട തൊഴിലാളികളെ ജോലിയില്‍ തിരിച്ചെടുത്ത് ശമ്പള വിതരണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *