Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

സിനിമയില്‍ അവസരങ്ങള്‍ കുറയുന്നുവെന്ന് നടി സാമന്ത. കാരണം വിവാഹ തീരുമാനം.

നാഗചൈതന്യയെ വിവാഹ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയില്‍ തനിക്ക് അവസരങ്ങള്‍ കുറയുന്നുവെന്ന് തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭു പറയുന്നു. തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ വിവാഹത്തിന് ഇനിയും ഒരു വര്‍ഷത്തോളം സമയമുണ്ടെങ്കിലും ഇപ്പോഴേ പലരും തന്നെ നായികയായി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നുവെന്നാണ് സാമന്ത പരാതിപ്പെടുന്നത്. താന്‍ പഴയ അതേ നടിയാണെന്നും വിവാഹം പ്രഖ്യാപിച്ചതു കൊണ്ട് എന്ത് മാറ്റമാണ് സംഭവിച്ചിട്ടുള്ളതെന്നും താരം ചോദിക്കുന്നു. തമിഴിലെ തന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ 24-ഉം തെലുങ്കിലെ അവസാന ചിത്രമായ ജനതാ ഗാരേജും വന്‍ വിജയമായിരുന്നുവെന്നും സാമന്ത പറയുന്നു.

നാഗാര്‍ജ്ജുജനയുടെ മരുമകളാകുന്നുവെന്നതിനാല്‍ പല നിര്‍മ്മാതാക്കളും തന്നെ നായികയാക്കാന്‍ മടിക്കുകയാണ് . തെന്നിന്ത്യന്‍ സുന്ദരിമാരില്‍ മുന്‍പന്തിയിലുള്ള സാമന്ത തിരരക്കുകള്‍ക്കിടയിലായിരുന്നു നാഗ ചൈതന്യയുമായുള്ള വിവാഹം പ്രഖ്യാപിച്ചത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *