Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

വണ്ടൂര്‍ നഗരത്തില്‍ നാലുവരിപ്പാതയുടെ നിര്‍മാണത്തിന്‍റെ ഭാഗമായി വഴി മുടക്കി നില്‍ക്കുന്ന കടഭാഗങ്ങള്‍ പൊളിച്ചു നീക്കാന്‍ തുടങ്ങി.

വണ്ടൂര്‍: മലപ്പുറം വണ്ടൂര്‍ നഗരത്തില്‍ റോഡ്‌ വികസനത്തിന്റെ ഭാഗമായി വഴി മുടക്കി നില്‍ക്കുന്ന കടഭാഗങ്ങള്‍ പൊളിച്ചു നീക്കാന്‍ തുടങ്ങി. നാലുവരി പാതയായി വികസിപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനായി നാലുകോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ബുധാനാഴ്ച മണ്ണുമാന്തി യന്ത്രവുമായി വന്ന പൊതുമരാമത്ത് അസി. എഞ്ചിനീയറെ കടയുടമകള്‍ തടഞ്ഞു. ഇവരെ പ്രതിരോധിക്കാന്‍ നാട്ടുകാരില്‍ ചിലരും കടയുടമകള്‍ക്ക് എതിരായി വന്നതോടെ ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടയില്‍ ഒരു വ്യാപാരി മണ്ണുമാന്തി യന്ത്രത്തിന്‍റെ എക്സ്കവേറ്റര്‍ ബക്കറ്റില്‍ കയറി കിടന്നു.

വ്യാപാരികള്‍ നേരത്തെ അതികൃതര്‍ക്ക് ഏതു വരെ പൊളിക്കുമെന്ന് മാര്‍ക്ക് ചെയ്ത് തരണമെന്ന് കാണിച്ച് അപേക്ഷ നല്‍കിയിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇതുവരെ മാര്‍ക്ക്‌ ചെയ്യുകയോ ഒരു മറുപടി തരികയോ ചെയ്തില്ല എന്നാണു കടയുടമകള്‍ പരാതിപ്പെടുന്നത്.

വളരെയധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഈ ഭാഗത്ത് ജനങ്ങളുടെ നിരന്തരമായ ശ്രമ ഫലമായാണ് ഇപ്പോള്‍ നാലു വരി പാതക്ക് അതികൃതര്‍ തയ്യാറായിരിക്കുന്നത്. ഇതിനിടെ നിര്‍മാണപ്രവര്‍ത്തനത്തില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്ന് പറഞ്ഞു ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

വീഡിയോ കാണാന്‍ താഴേ ക്ലിക് ചെയ്യുക

മലപ്പുറം വണ്ടൂര്‍ നഗരത്തില്‍ നാലുവരിപ്പാതയുടെ നിര്‍മാണത്തിന്‍റെ ഭാഗമായി വഴി മുടക്കി നില്‍ക്കുന്ന കടഭാഗങ്ങള്‍ പൊളിച്ചു നീക്കുന്നു.

Posted by Nilamburnewsonline on Thursday, December 22, 2016

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *