Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ഭാസ്കർ ദ റാസ്കലിന്റെ തമിഴ് പതിപ്പില്‍ അരവിന്ദ് സ്വാമി നായകന്‍.

മലയാളത്തില്‍ മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ഭാസ്‌കര്‍ ദ റാസ്‌കലിന്റെ തമിഴ് പതിപ്പില്‍ നായകനാവുന്നത് അരവിന്ദ് സ്വാമി.  നേരത്തെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തായിരിക്കും റീമേക്കില്‍ എത്തുക എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അരവിന്ദ് തന്നെയായിരിക്കും നായകനാവുകയെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്.  മലയാളത്തില്‍ ചിത്രം സംവിധാനം ചെയ്ത സിദ്ധീഖ് തന്നെയായിരിക്കും തമിഴിലും സംവിധാനം ചെയ്യുക.  മലയാളത്തില്‍ മമ്മൂട്ടിയ്ക്ക് വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു ഭാസ്‌കര്‍ ദ റാസ്‌കല്‍.  മലയാളത്തില്‍ മമ്മൂട്ടിയുടെ നായിക തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയായിരുന്നു. തമിഴ് പതിപ്പില്‍ നയന്‍താര തന്നെയായിരിക്കും നായിക എന്നാണ് അറിയാന്‍ കഴിയുന്നത്.  വിജയ് നായകനായ കാവലന് ശേഷം സിദ്ധീഖ് അണിയിച്ചൊരുക്കുന്ന തമിഴ് ചിത്രമായിരിക്കും ഭാസ്‌കര്‍ ദ റാസ്‌കലിന്റെ റീമേക്ക്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *