Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ഭാവന വിവാഹിതയാകുന്നു. വിവാഹം ഏറെ നാളത്തെ പ്രണയത്തിന് ശേഷം.

കൊച്ചി: നടി ഭാവന വിവാഹിതയാകുന്നു. അടുത്ത വര്‍ഷം ഏപ്രിലോടെയായിരിക്കും വിവാഹമെന്ന് സുഹൃത്തുക്കളും താരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും പറയുന്നു. വരന്റെ പേര് പുറത്ത് പറഞ്ഞില്ലെങ്കിലും കന്നഡ സിനിമയിലെ പ്രശസ്തനായ നിര്‍മ്മാതാവാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. കല്യാണത്തിന്റെ തൊട്ടുമുമ്പ് മാത്രമേ ഭാവന തന്റെ പങ്കാളി ആരാണെന്ന് തുറന്ന് പറയുകയുള്ളൂ എന്നാണ് സുഹൃത്തുകള്‍ പറയുന്നത്.

ഭാവനയും പ്രതിശ്രുത വരനും വളരെ ലളിതമായി രജിസ്റ്റര്‍ വിവാഹമായിരിക്കും ചെയ്യുക എന്നാണു പറയുന്നത് . വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ അമ്പതോളം പേര്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്നാണ് വിവരം. വിവാഹത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഏപ്രിലില്‍ തന്നെ വിവാഹം നടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. വിവാഹ ശേഷം ഭാവന അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുക്കുമെന്നും വാര്‍ത്തകളുണ്ട്. നേരത്തെ 2016 പകുതിയോടെ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഭാവനയുടെ പിതാവ് ബാലചന്ദ്രന്‍ മരിച്ചതിനെ തുടര്‍ന്ന് കല്യാണം നീട്ടിവെയ്ക്കുകയായിരുന്നു. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണി ബീ 2 ആണ് ഭാവനയുടേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചാര്‍ലിയുടെ കന്നഡ പതിപ്പില്‍ ഭാവനയായിരിക്കും നായിക എന്നും പറയുന്നുണ്ട്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *