Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

പ്രിയങ്ക ചോപ്ര അസമിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍.

ഗുവാഹത്തി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അസമിന്റെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അസമിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ ധാരണയായി. അടുത്ത രണ്ട് വര്‍ഷ കാലയളവിലേക്കാണ് പ്രിയങ്ക ചോപ്ര അസമിന്റെ ബ്രാന്‍ഡ് ബ്രാന്‍ഡ് അംബാസിഡറായി നിയമിക്കുക.

സച്ചിന്‍ തെണ്ടുല്‍ക്കറിനെ അംബാസിഡര്‍ ആവാന്‍ വേണ്ടി സമീപിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നൂവെന്ന് അസം ടൂറിസം മന്ത്രി ഹിമാന്ത ബിസ്വ സര്‍മ പറഞ്ഞു. തുടര്‍ന്ന് 4-5 സെലിബ്രിറ്റികളെ സമീപിച്ചെന്നും ഒടുവില്‍ പ്രിയങ്ക ചോപ്രയാണ് അസമിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ തയ്യാറായതെന്നും ഹിമാന്ത ബിസ്വ സര്‍മ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഭാരത രത്‌ന ജേതാവ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ അസമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി നിഷേധിക്കാന്‍ കാരണം സര്‍മ വ്യക്തമാക്കിയില്ല. അടുത്ത രണ്ട് വര്‍ഷത്തേക്ക് പ്രിയങ്ക ചോപ്രയുമായി അസം സര്‍ക്കാര്‍ ധാരണയില്‍ എത്തിയതായി ഹിമാന്ത ബിസ്വ സര്‍മ പറഞ്ഞു. ഡിസംബര്‍ 24 ന് ഇന്റര്‍നാഷണല്‍ ടൂര്‍ ഓപ്പറേറ്റര്‍സ് കോണ്‍ക്ലെവില്‍ പങ്കെടുക്കാനായി പ്രിയങ്ക ചോപ്ര സംസ്ഥാനത്ത് എത്തുമെന്ന് ഹിമാന്ത ബിസ്വ സര്‍മ അറിയിച്ചു. പ്രിയങ്ക ചോപ്രയ്ക്ക് ഒപ്പം, അസമിന്റെ വൈവിധ്യം രാജ്യാന്തര തലത്തില്‍ എത്തുമെന്ന് ഹിമാന്ത ബിസ്വ സര്‍മ വ്യക്തമാക്കി.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *