Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

നടി ധന്യ മേരി വര്‍ഗ്ഗീസിനെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ധന്യ മേരി വര്‍ഗ്ഗീസ്സ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും. വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് നൂറ് കോടി രൂപയുടെ ഫ്ലാറ്റ് തട്ടിപ്പും 30 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പും നടത്തിയ കേസിലാണ് ധന്യയെയും ഭര്‍ത്താവ് ജോണിനെയും സഹോദരന്‍ സാമുവലിനേയും ജില്ല ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഭര്‍തൃ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സാംസണ്‍ ആന്റ് സണ്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ മേധാവിയായിരുന്നു ധന്യ മേരി വര്‍ഗീസ്. ധന്യ മേരി വര്‍ഗീസിന്റെ ഭര്‍ത്താവിന്റെ പിതാവായ ജേക്കബ് സാംസണ്‍ ആണ് സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സിന്റെ ചെയര്‍മാന്‍. ഇദ്ദേഹത്തെ നേരത്തെ അറസ്റ്റ ചെയ്തിരുന്നു. ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി 50 ഓളം ഇടപാടുകാരെ ഉപഭോക്താക്കളെ പറ്റിച്ചുവെന്നാണ് പരാതി.

മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്പനിക്കെതിരെ കേസ് എടുത്തത്. 2011 മരപ്പാലത്ത് നിന്നും നോവ കാസില്‍ എന്ന ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ ഒരു കോടി രൂപ വരെ പലരില്‍ നിന്നായി തട്ടിയത്. പണി പൂര്‍ത്തിയാക്കി 2014 ഡിസബറില്‍ ഫ്‌ലാറ്റ് കൈമാറാമെന്നായിരുന്നു കരാര്‍. എന്നാല്‍ കരാര്‍ പരിധി കഴിഞ്ഞിട്ടും ഫ്ലാറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് പണം നഷ്ടപ്പെട്ടവര്‍ പൊലീസിനെ സമീപിച്ചത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *