Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

നടി ഗൗതമി കമല്‍ഹാസനുമായുള്ള ബന്ധം വേര്‍പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി

ചെന്നൈ : കമല്‍ഹാസനുമായുള്ള ബന്ധം വേര്‍പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി നടി ഗൗതമി രംഗത്ത്. തന്റെ മകളോടുള്ള കമല്‍ഹാസന്റെ സമീപനമാണ് വേര്‍പിരിയലിന് കാരണമെന്നാണ് ഗൗതമി തുറന്നു പറഞ്ഞിരിക്കുന്നത്.

കമലിനേയും മക്കളേയും സ്‌നേഹിച്ച് അവര്‍ക്കൊപ്പം കഴിഞ്ഞ തനിക്കു തന്റെ മകള്‍ സുബ്ബുലക്ഷ്മിയെ ശ്രദ്ധിക്കാന്‍ കഴിയാത്തില്‍ വിഷമം ഉണ്ടെന്നും ഗൗതമി പറഞ്ഞു. ‘സുബ്ബുവിന് സിനിമയില്‍ നിന്ന് അവസരങ്ങള്‍ വന്നപ്പോള്‍ അദ്ദേഹം കണ്ടില്ല എന്ന് നടിച്ച് മാറി നിന്നു. അപ്പോള്‍ എനിക്ക് മനസ്സിലായി, എന്റെ മകള്‍ക്ക് ഞാന്‍ മാത്രമേയുള്ളൂ.’ ഗൗതമി തുറന്നുപറഞ്ഞു. എന്റെ മകളെ നല്ല സ്ഥാനത്തു കൊണ്ടുവരണം എന്നു തോന്നി എന്നും ഗൗതമി പറഞ്ഞു. മലയാളത്തിലെ ഒരു സിനിമ മാസികയില്‍ വന്നതാണ് ഇക്കാര്യം.

ചെന്നൈ ആരാധകർ ഏറെ സ്നേഹിച്ചിരുന്ന താരദമ്പതികളായിരുന്നു ഇരുവരും. 12 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു കമലും ഗൗതമിയും വേര്‍പിരിഞ്ഞത് ആരാധകര്‍ക്കിടയില്‍ ഏറെ ഞെട്ടലുണ്ടാക്കിരുന്നു. മകളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും ഇനിയുള്ള ജീവിതം മകൾക്കുള്ളതാണെന്നും ഗൗതമി പിരിയാൻ നേരത്ത് വ്യക്തമാക്കിയിരുന്നു. കമലില്‍ നിന്നു തന്റെ മകള്‍ക്കു നേരിടേണ്ടി വന്ന അവഗണനയേക്കുറിച്ചാണു ഗൗതമി ഇപ്പോള്‍ പറയുന്നത്. കമൽ ഹാസന്റെ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. അക്കൂട്ടത്തിലേക്ക് സുബ്ബലക്ഷ്മിയും എത്തുന്നതിൽ കമലിന് എന്തെങ്കിലും വിരോധമുണ്ടോ എന്നും പലരും ചോദിക്കുന്നുണ്ട്.

വളരെ പെട്ടന്നായിരുന്നു വേർപിരിയൽ തീരുമാനം. തിരക്കുകള്‍ക്കിടയില്‍ മകളെ ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ല എന്നും ഇനി മകള്‍ക്ക് വേണ്ടി ജീവക്കുമെന്നുമായിരുന്നു കമലുമായുള്ള വേര്‍പിരിയല്‍ അറിയിച്ചുകൊണ്ടുള്ള ബ്ലോഗില്‍ ഗൗതമി പറഞ്ഞത്. സുബ്ബലക്ഷ്മിയെ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയാതെ പോയതില്‍ വിഷമമുണ്ടെന്നും ഗൗതമി പറഞ്ഞു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *