Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ചലച്ചിത്രമേളയുടെ വേദിയില്‍ നടന്‍ ജഗതി ശ്രീകുമാര്‍. ആരാധകരുടെ വന് വരവേല്പ്

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം ചലച്ചിത്രോത്സവ വേദിയിലെത്തിയതാരത്തിന് വന്‍വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ചലച്ചിത്രമേളയ്ക്കായി ഒരുക്കിയ ടാഗോര്‍ തിയേറ്ററില്‍ മലയാള സിനിമയുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തിയ ദൃശ്യാവിഷ്‌കാരം മലയാളത്തിന്റെ അമ്പിളിക്കല ജഗതി ശ്രീകുമാറും നടി ഷീലയും ചേര്‍ന്ന നിര്‍വ്വഹിച്ചു. ടാഗോര്‍ തീയറ്ററിലൈ പ്രത്യേക പവലിയിനില്‍ വിഷ്വല്‍ ഇന്‍സ്റ്റലേഷനും കൈരളി തീയേറ്റര്‍ ലോബിയില്‍ അടൂര്‍ ഒരുഒരു ചിത്രലേഖനവും ജഗിതി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പഴയകാല നോട്ടീസുകള്‍ , ആദ്യകാല സിനിമാ പോസ്റ്ററുകള്‍, പാട്ടപുസ്തകങ്ങളോടൊപ്പം പുതിയകാല പരസ്യങ്ങളും സമന്വയിപ്പിച്ചാണ് ഡിസൈനേര്‍സ് ആറ്റിക് എന്ന പേരില്‍ വീഡിയോ ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

മലയാള സിനിമയിലെ ആദ്യകാല പോസ്റ്റര്‍ മേക്കര്‍സ് കലാ സംവിധായകരെയും ആദരിച്ചു. മലയാള സിനിമായിലെ പഴയകാല പോസ്റ്ററുകള്‍, സിനിമ ഷീല്‍ടുകള്‍, പഴയ പാട്ടു പുസ്തകങ്ങള്‍ എന്നിവയുടെ വലിയ ശേഖരമുള്ള മനു ഭാസ്‌കര്‍, അല്‍ത്താഫ് ഇസ്മായേല്‍ എന്നി അര്‍ക്കിവിസ്റ്റികളെ ഐഎഫ്എഫ്കെ ഫലകം നല്‍കി ആദരിച്ചു.

വളരെ നാളുകള്‍ക്ക് ശേഷമുള്ള ജഗതി ശ്രീകുമാറിന്റെ സാന്നിധ്യം ഡെലിഗേറ്റുകളുടെ വലിയ ശ്രദ്ധ പിടിച്ചു പറ്റി.. സഹോദര തുല്യം കാണുന്ന ജഗതിയോട് വീണ്ടും ഒരിക്കല്‍ കൂടി വേദി പങ്കിടുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് നിത്യ ഹരിത നായിക ഷീല പറഞ്ഞു. പഴയ കാല പോസ്റ്റര്‍ ഡിസൈനര്‍സ് വളരെ കഷ്ടപ്പെട്ടാണ് ഒരു പോസ്റ്റര്‍ ചെയ്യുന്നത് ഇന്നത്തെ പോലത്തെ സാങ്കേതിക വിദ്യകള്‍ ഇല്ലായിരുന്നപ്പോള്‍ ചിത്രങ്ങള്‍ വരച്ചും പടങ്ങള്‍ വെട്ടി ഒട്ടിച്ചും ആണ് ഒരു സിനിമയുടെ പോസ്റ്റര്‍ ഉണ്ടാക്കുന്നത്. അവരില്‍ പ്രമുഖരായ ആര്‍.കെ. രാധാകൃഷ്ണന്‍, നീതി കൊടുങ്ങലൂര്‍, സാബു കൊളോണിയ, സാബു പ്രഭാത എന്നിവരെയാണ് ആദരിച്ചത്. മലയാളത്തിലെ ഏക കാലിഗ്രാഫി കലാകാരന്‍ ഭട്ടതിരിയെയും ചടങ്ങില്‍ ആദരിച്ചു.

jagathy

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *