Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

മാവോയിസ്റ്റ് വധം അന്വേഷിക്കുവാന്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്ക് ഉത്തരവ് നല്‍കി

നിലമ്പൂര്‍ : കഴിഞ്ഞദിവസം നിലമ്പൂര്‍ കരുളാ‍യി വനത്തില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മാ‍വോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. സംഭവം അന്വേഷിക്കുവാന്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരത്തേ ഉത്തരവിട്ടിരുന്നു.

ഒരുപാട് ദൂരെ നിന്നല്ല ഇവര്‍ക്ക് വെടിയേറ്റിരിക്കുന്നത് എന്നാണ് ഫോറന്‍സിക് നിരീക്ഷണം. 20 മീറ്ററിനും 60 മീറ്ററിനും ഇടയില്‍ നിന്നാണ് വെടിയുതിര്‍ത്തിരിക്കുന്നത് എന്നാണ് കരുതുന്നത്. ഇതുതന്നെയാണ് വലിയ സംശയങ്ങളിലേക്കും നയിക്കുന്നത്.

എറ്റവും കൂടുതല്‍ വെടിയേറ്റിരിക്കുന്നത് അജിതയ്ക്കാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. അജിതയുടെ ശരീരത്തില്‍ 19 തവണ വെടിയേറ്റിട്ടുണ്ട് എന്നാണ് മൃതദേഹ പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. അഞ്ച് വെടിയുണ്ടകള്‍ ശരീരത്തില്‍ നിന്ന് കണ്ടെടുത്തു. 13 വെടിയുണ്ടകള്‍ ശരീരം തുളച്ച് കടന്നുപോയിട്ടുണ്ട്. ഒരു വെടിയുണ്ട ശരീരത്തിനുള്ളില്‍ നിന്ന് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. നെഞ്ചിലാണ് ഏറ്റവും അധികം മറിവുകള്‍. നട്ടെല്ലും ശ്വാസകോശവും പൂര്‍ണമായും നുറുങ്ങിപ്പോയ നിലയില്‍ ആയിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് .

mavoist-ajitha-copy

കുപ്പുസ്വാമി എന്ന ദേവരാജന് വെടിയേറ്റത് പിറകില്‍ നിന്നാണ് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഴ് വെടിയുണ്ടകളാണ് ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഏറ്റത്. നാല് വെടിയുണ്ടകള്‍ കണ്ടെടുക്കാനായി. മൂന്ന് വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്ത് പോയിരുന്നു.

mavoist-kuppuswamy-copy

കരുളായി വനത്തില്‍ നടന്നത് നേര്‍ക്കുനേരെ ഉണ്ടായ ആക്രമണമാണിതെന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് ആരോപണം ഉയര്‍ന്നതിനെതുടര്‍ന്നാണ് പ്രത്യേക അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.ഐ അടക്കമുള്ള സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യമുന്നയിച്ചിരുന്നു. ആദ്യം വെടിയുതിർത്തതു മാവോയിസ്റ്റുകളാണെന്നും തുടർന്നു പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിലാണു 12 അംഗ മാവോയിസ്റ്റ് സംഘത്തിലെ 2 പേര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ വിശദീകരണം.

പോസ്റ്റ്മോർട്ടത്തിന്റെ അന്തിമറിപ്പോർട്ട് തയാറാകാൻ രണ്ടു ദിവസമെടുക്കും. മൃതദേഹം മെഡിക്കല്‍ കോളജില് സൂക്ഷിക്കും‍. തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ നടപടിയില്‍ സംശയമുള്ളതിനാലാണ് മൃതദേഹം സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിക്കു ശേഷമായിരിക്കും പൊലീസ് ഇക്കാര്യത്തില്‍ തുടർ നടപടികൾ സ്വീകരിക്കുക.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *