Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

നാടുകാണി ചുരത്തില്‍ ചരക്കു ലോറി കൊക്കയിലേക്ക് മറിഞ്ഞു.

വഴിക്കടവ്: നിലമ്പൂര്‍ വഴിക്കടവ് നിയന്ത്രണം വിട്ട് നാടുകാണി ചുരത്തില്‍ ചരക്കു ലോറി കൊക്കയിലേക്ക് മറിഞ്ഞു. നാടുകാണി ചുരത്തില്‍ അമ്പലമുക്കിനു സമീപമാണ് അപകടം നടന്നത് . ഡ്രൈവറും ക്ലീനറും പുറത്തേക്ക് ചാടി പരിക്കുകളോടെ രക്ഷപ്പെട്ടു.

മൈസൂരില്‍ നിന്നും തൃശൂരിലേക്ക് അരിയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇരുനൂറു മീറ്റര്‍ താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ബ്രേക്ക് നഷ്ടപ്പെട്ട ലോറിയില്‍ നിന്നും ക്ലീനര്‍ കരുവാരക്കുണ്ട് രാജേഷ് കട്ടവെക്കാന്‍ ശ്രമം നടത്തിയെങ്കിലും അതു പരാജയപ്പെട്ടു. തുടര്‍ന്ന് ഡ്രൈവര്‍ പാണ്ടിക്കാട് അബ്ദുറഹ്മാന്‍ മരത്തില്‍ ഇടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്‍ അബ്ദുറഹ്മാന്‍ പുറത്തേക്ക് ചാടുകയായിരുന്നു. പരിക്കുകളോടെ ഇരുവരും റോഡരികില്‍ കിടക്കുന്നത് കണ്ട് കുടുംബത്തോടൊപ്പം കാറില്‍ വരികയായിരുന്ന ചുങ്കത്തറ സ്വദേശി ഫഹദ് ഇവരെ പാലാട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

lori-copy

loris-copy

lirro-copy

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *