Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

കഴിഞ്ഞദിവസം നടന്ന പൊലീസിന്റെ മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് മാവോവാദി നേതാവിന്‍റെ ഫോണ്‍.

നിലമ്പൂര്‍: അസുഖബാധിതരായി അവശനിലയില്‍ ആയിരുന്ന രണ്ടുപേരെയാണ് പൊലീസ് വെടിവെച്ചതെന്ന് പറഞ്ഞു അക്‌ബര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ മാവോവാദി ഫോണില്‍ക്കൂടി പറഞ്ഞു. മാധ്യമങ്ങളെ ഫോണില്‍ ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ പറഞ്ഞത്.

പൊലീസിന്റെ വാദം ശരിയല്ലെന്നും വെടിവെച്ചത് ഏകപക്ഷീയമായാണെന്നും ഇയാള്‍ പറഞ്ഞു. പൊലീസാണ് ആദ്യം വെടിവെച്ചതെന്നും അക്‌ബര്‍ പറഞ്ഞു. മാവോവാദികളുടെ ക്യാമ്പിന് കാവല്‍ നിന്നവരാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് കഴിഞ്ഞദിവസം ജില്ല പൊലീസ് മേധാവി പറഞ്ഞിരുന്നു.

അജിതയ്ക്ക് മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. അജിതയ്ക്ക് ഒരു അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയതിനെ തുരര്‍ന്നു കാഴ്ചക്കുറവും നടുവേദനയും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട കുപ്പു ദേവരാജ് കടുത്ത പ്രമേഹബാധിതന്‍ ആയിരുന്നു. അവശനിലയില്‍ ആയിരുന്നവരെ പൊലീസ് വെടിവെച്ചു

മാവോവാദികള്‍ ക്യാമ്പ് ചെയ്യുന്ന സ്ഥലത്തെത്തിയ പൊലീസ് ക്യാമ്പ് വളഞ്ഞ് വെടി വെയ്ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് പുറത്തുവന്ന അജിതയും കുപ്പു ദേവരാജും കീഴടങ്ങാം എന്ന് സമ്മതിച്ചെങ്കിലും അത് ചെവിക്കൊള്ളാന്‍ പൊലീസ് തയ്യാറായില്ല. താന്‍ ഉള്‍പ്പെടെ കാവല്‍നിന്ന നാലുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. തങ്ങള്‍ സുരക്ഷിതരാണെന്നും മറ്റാര്‍ക്കും പരുക്കുകള്‍ ഇല്ലെന്നും ഇയാള്‍ പറഞ്ഞു.

mavoist-copy

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *