Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

കരുളായി വനത്തില്‍ തണ്ടര്‍ ബോള്‍ട്ട് സേന വധിച്ച മാവോവാദികളുടെ മൃതദേഹങ്ങള്‍ കാട്ടില്‍ നിന്നും പുറത്ത് എത്തിച്ചു.

നിലമ്പൂര്‍: കരുളായി വനത്തില്‍ തണ്ടര്‍ ബോള്‍ട്ട് സേന വധിച്ച മാവോവാദികളായ കുപ്പു ദേവരാജ് കാവേരി എന്ന അജിത എന്നിവരുടെ മൃതദേഹങ്ങള്‍വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെ കാട്ടില്‍ നിന്നും പുറത്ത് എത്തിച്ചു.

വനാതിര്‍ത്തിയായ പൂളക്ക പാറ എന്ന സ്ഥലത്ത് നിന്നും എട്ടു കിലോമീറ്റര്‍ ഉള്‍വനത്തിലാണ് ഏറ്റു മുട്ടല്‍ നടന്നത് . ഇതില്‍ പകുതി ദൂരം മാത്രമാണ് വാഹനങ്ങള്‍ പോകുന്ന വഴിയുള്ളത്. സംഭവം നടന്ന സ്ഥലത്തേക്ക് കാല്‍ നാടയായാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി ഉധ്യോഗസ്ഥര്‍ എത്തിയത്.

പ്രദേശത്ത് ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മിച്ച നാലുഷെഡ്ഡുകൾ കണ്ടെത്തി. ഇതില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍, പുസ്തകങ്ങള്‍, ലഘുലേഖകള്‍, തിരകള്‍, തോക്കുകള്‍, മാപ്പുകള്‍, സോളാര്‍ ലൈറ്റ്, 50 കിലോയോളം വരുന്ന ഭക്ഷണ സാധനങ്ങള്‍ എന്നിവയും കണ്ടെത്തി. ഇവര്‍ വാട്സപ്പ് ഉപയോഗിച്ചതാണ് പിടി കൂടാന്‍ സഹായമായത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച മൊബൈല്‍ പിന്തുടര്‍ന്നാണ് ഇവരുടെ താവളം കണ്ടെത്തിയത്.

നിബിഡ വനമായ ഇവിടെ അതിവ സുരക്ഷ ഒരുക്കിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി എസ് പി ക്കു പുറമേ ജില്ലയിലെ ടി വൈ എസ് പി മാര്‍, സി ഐ, എസ് ഐ തുടങ്ങിയവര്‍ എത്തിയിരുന്നു. തൃശൂര്‍ റെയിന്‍ജ് ഐ ജി. എം ആര്‍ അജിത്‌ കുമാര്‍ എടക്കര പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി കോഴിക്കോട് മെഡിക്കല്‍കോളേജിലേ ക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് തണ്ടര്‍ ബോള്‍ട്ട് സേനയുടെ വെടിയേറ്റു മാവോവാദികളായ കുപ്പു ദേവരാജ് കാവേരി എന്ന അജിത എന്നിവര്‍ മരിച്ചത്. പതിനൊന്നു പേരടങ്ങിയ സംഘത്തിലെ മറ്റുള്ളവരെ കുറിച്ചു വിവരങ്ങളില്ല. എന്നാല്‍ വെടിവെപ്പില്‍ പരിക്കേറ്റ ഒരാള്‍ പോലീസ് കസ്റ്റടിയില്‍ ഉള്ളതായി സ്ഥിതീകരിക്കത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട് .

ഛത്തീസ്ഗഡ്‌ ചാര്‍ഘണ്ട് സംസ്ഥാന സര്‍കാരുകള്‍ കുപ്പു ദേവരാജിന്റെ തലക്ക് ലക്ഷങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ്‌ ഇയാളുടെ നേതൃത്വത്തില്‍ ഇരുപത് അംഗ സംഘം സൈലന്റ് വാലി വനത്തില്‍ എത്തിയത്. ഇവര്‍ നിലമ്പൂര്‍ കാടുകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിലമ്പൂര്‍ കോളനികളില്‍ ക്ലാസ് നടത്തിയിരുന്നത് ഇതേ സംഘം തന്നെയാണ് എന്നാണു പോലീസ് പറയുന്നത്. നിലമ്പൂര്‍ കാടുകളില്‍ ആയുധധാരികളായ ആളുകളെ കണ്ടു എന്ന് മുമ്പ് പലരും പറഞ്ഞിരുന്നു.

mavoist

maaabv-copy

mavs-copy

mavo-copy

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *