Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ഉറുമ്പുതീനിയെ വില്‍ക്കാന്‍ ശ്രമിച്ച 6 പേര്‍ പിടിയില്‍.

നിലമ്പൂര്‍: ഈനാമ്പേച്ചി എന്നറിയപ്പെടുന്ന ഉറുമ്പുതീനിയെ വില്‍ക്കാന്‍ ശ്രമിച്ച 6 പേര്‍ വനം വകുപ്പിന്റെ പിടിയിലായി. നിലമ്പൂര്‍ കല്ലാമൂലയില്‍ വെച്ച് ടബേര കാറില്‍ കൊണ്ട് പോകുമ്പോഴാണ് ഇവര്‍ പിടിയിലായത്. ഒരു ആദിവാസിയുടെ അടുത്ത് നിന്നാണ് ഇവര്‍ ഉറുമ്പുതീനിയെ വാങ്ങിയത്. തൃശൂര്‍ സ്വദേശിയായ ഒരാള്‍ക്ക് 30 ലക്ഷം രൂപ മോഹവിലക്കു വില്‍ക്കാന്‍ വേണ്ടി കൊണ്ടുപോകുന്ന വഴിയാണ് പിടിയിലായത് .

ഇരുതല മൂരി, വെള്ളിമൂങ്ങ തുടങ്ങിയ ജീവികളെ വില്‍പന നടത്തുന്നത് പോലെ ഉറുമ്പുതീനിയെയും വില്‍ക്കുന്നത് മന്ത്രവാദം നടത്തുന്നതിനു വേണ്ടിയാണ്. രാത്രികാലങ്ങളില്‍ ഇര പിടിക്കാനായി ഇറങ്ങുന്ന ഇവക്ക് വേഗത്തില്‍ ഓടാന്‍ കഴിയില്ല. ശത്രു വന്നാല്‍ ചുരുണ്ടുകൂടി കിടക്കുകയാണ് പതിവ്. ഉറുമ്പുതീനി വനം വകുപ്പിന്‍റെ ഷെഡ്യൂള്‍ ഒന്നില്‍ പെട്ട ഒരു ജീവിയാണ്.

തൃശൂര്‍ സ്വദേശിയായ ഹരിദാസാണ് ഇടനിലക്കാരന്‍. കൂടാതെ എടവണ്ണ സ്വദേശി രാജു, ചോക്കാട് അസീസ്‌, ചോലക്കല്‍ മുഹമ്മത് അലി, എരഞ്ഞികോട് പുഷ്പരാജ്, മൂത്തേടം അബ്ദുള്ള എന്നിവരാണ് പിടിയിലായത്.

urnb-copy

urumb2-copy

urumb1-copy

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *